കേരളത്തിലെ സര്‍വകലാശാലകളില്‍ താത്ക്കാലിക ജീവനക്കാരെ ചട്ട വിരുദ്ധമായി സ്ഥിരപ്പെടുത്തുന്നത് പിൻവലിക്കുക പി.എസ്.സി നിയമനങ്ങള്‍ അട്ടിമറിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു സംഘടിപ്പിച്ച പ്രതിഷേധ ധർണ കാർഷിക സർവകലാശാല ആസ്ഥാനത്തു കെ പി സി സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉൽഘാടനം ചെയ്തു .
സർക്കാർ നിലവിൽ വന്നതു മുതൽ തുടങ്ങിയ അനധികൃത നിയമനം അഞ്ചു വർഷം പൂർത്തീകരിക്കുന്ന വേളയിൽ അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരിക്കുകയാണെന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു.
സർവ്വകലാശാല മേഖലയിൽ എന്തുമാകാമെന്ന ധാർഷ്ട്യത്തിൻറെ പുറത്താണ് ഇടതുപക്ഷ സർക്കാർ ഈ അനീതിക്ക് മുതിരുന്നത്. കരാർ നിയമനങ്ങൾ വിവാദമായപ്പോൾ പി എസ് സി പരീക്ഷകൾ പോലും ഹൈജാക്ക് ചെയ്തു എസ് എഫ് ഐ നേതാക്കൾക്ക് ജോലി വാങ്ങി കൊടുക്കുന്ന അവസ്ഥ ആണ് ഈ സർക്കാരിന്റെ കാലത്ത് കണ്ടത് എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. എ. യു എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ബാബു കെ ഡി, ജനറൽ സെക്രട്ടറി കെ എസ് ജയകുമാർ ജനറൽ കൗണ്‍സിൽ മെമ്പർ കെ എസ് ബീന, പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് കെ എ ബാലഗോപാലൻ എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ ആഹ്വനപ്രകാരം കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലും ഇന്നലെ പ്രതിഷേധ ധർണ നടന്നു